മന്ത്രി ജലീൽ മത വിശ്വാസത്തെ മലിനീകരിക്കുന്നു; ഉന്നതമായ പദവി ദുരുപയോഗം ചെയ്ത മന്ത്രി സമൂഹത്തോട് മാപ്പ് പറയണം : കെ. കെ. കൊച്ചു മുഹമ്മദ്‌

Jaihind News Bureau
Tuesday, July 21, 2020

മന്ത്രി ജലീൽ മത വിശ്വാസത്തെ മലിനീകരിക്കുന്നുവെന്നും അന്തർ ദേശീയ പെരുമാറ്റചട്ടങ്ങളുടെ ലംഘനം നടത്തിയ മന്ത്രി കെ. ടി. ജലീൽ തന്‍റെ സ്വന്തം പ്രവർത്തിയെ ന്യായീകരിക്കുവാൻ പരിശുദ്ധമായ ഇസ്ലാമിക കർമത്തെ കൂട്ട് പിടിച്ചത് തെറ്റാണെന്നും കെപിസിസി ട്രഷറർ കെ കെ കൊച്ചു മുഹമ്മദ്‌. ഒരു രാഷ്ട്രത്തിന്‍റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് നടത്തുന്നതല്ല സക്കാത്ത്.

സക്കാത്ത് കൊടുക്കുന്നതിനു ഇസ്ലാമിൽ വ്യക്തമായ നിയമം ഉണ്ട്. സക്കാത്തും സദക്കയും രണ്ടാണ്. നിർബന്ധദാനമാണ് സക്കാത്ത്. അതിന് പുറമെയുള്ള ഇഷ്ടദാനമാണ് സദക്ക. ജലീലിന്‍റെ നിയോജക മണ്ഡലത്തിലെ ഇഷ്ടക്കാർക്ക് ഭഷ്യ കിറ്റ് കൊടുക്കലല്ല സക്കാത്ത്. ഇഷ്ടക്കാർക്ക് മാർക് ദാനം ചെയ്യുന്ന സർക്കാർ രീതിയല്ല സക്കാത്ത്. ഉന്നതമായ പദവി ദുരുപയോഗം ചെയ്തതിന് മന്ത്രി ജലീൽ സമൂഹത്തോട് മാപ്പ് പറയണമെന്നും കെ. കെ. കൊച്ചു മുഹമ്മദ്‌ ആവശ്യപ്പെട്ടു.