എം.ഐ.ഷാനവാസ് അനുസ്മരണം വെള്ളിയാഴ്ച

Thursday, November 22, 2018

KPCC Tribute-to-MI-Shanavas-MP

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റും എം.പിയുമായിരുന്ന എം.ഐ.ഷാനവാസിന്‍റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ നവംബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം 5ന് ഇന്ദിരാഭവനില്‍ അനുസ്മരണ സമ്മേളനം ചേരുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, ശശിതരൂര്‍ എം.പി, എം.എല്‍.എമാരായ കെ.മുരളീധരന്‍, വി.എസ്.ശിവകുമാര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, എം.എം.ഹസന്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.