തിരുവനന്തപുരം : ബിഎല്‍എമാരെ നിയമിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് ഒന്ന് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു കത്തുനല്‍കി. സംസ്ഥാനത്തെ 25387 ബൂത്തുകളിലേക്കും ബിഎല്‍എമാരെ നിയമിക്കുന്നതിനും നിയമനം ലഭിച്ച ശേഷം മാറിപ്പോയവര്‍ക്ക് പകരം ആളെ നിയമിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ അവസാന തീയതി ഫെബ്രുവരി 15 വരെയായിരുന്നു. ഈ തീയതിക്കുള്ളില്‍ എല്ലാ ബൂത്തുകളിലും ബിഎല്‍എമാരുടെ നിയമനം സാധ്യമല്ലെന്നും അതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.