കെപിസിസി സാഹിതി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകത്തിന്‍റെ ടിക്കറ്റ് പ്രകാശനം നടത്തി

Friday, October 11, 2024

 

പത്തനംതിട്ട : വയനാടിനായി കെപിസിസി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍ ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസും. ഇതിന്‍റെ ഭാഗമായി ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ 2024 നവംബർ 5 ന് റാന്നിയിൽ മലയാളത്തിന്‍റെ പ്രിയ നോവലിസ്റ്റ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ “മുച്ചീട്ടുകളിക്കാരന്‍റെ മകള്‍” എന്ന നോവലിനെ ആസ്പദമാക്കി തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം നടത്തും. നാടകത്തില്‍ നിന്ന് കിട്ടുന്ന മൊത്തം തുകയും കെപിസിസിയുടെ വയനാട് ഫണ്ടിലേക്ക് നല്‍കുന്നതാണ്.

നാടകത്തിന്‍റെ ടിക്കറ്റ് പ്രകാശനം ആറ്റിങ്ങൽ എംപി അഡ്വ: അടൂർ പ്രകാശ് നിര്‍വ്വഹിച്ചു. ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട, സംഘടനാ ജനറൽ സെക്രട്ടറി സുനിൽ യമുന, നിയോജക മണ്ഡലം പ്രസിഡന്‍റ് ഷിജോ ചേന്നമല എന്നിവർ സന്നിഹിതരായിരുന്നു.