‘തകർന്നുവീണ പാലം പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും അഴിമതി എവിടെ എത്തിനില്‍ക്കുന്നു എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണം’

Jaihind Webdesk
Monday, May 16, 2022

 

കോഴിക്കോട് തകർന്നു വീണ പാലം പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളതെന്നും കെപിസിസി പ്രസിഡന്‍റ് ഫേസ്ബുക്കിൽ കുറിച്ചു.

 

കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

 

കോഴിക്കോട് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു.പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണിത്. പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂൾ പൊടിഞ്ഞു വീണതും നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകർന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല. പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്.

എല്ലാ പദ്ധതികളിൽ നിന്നും CPM കൈയ്യിട്ട് വാരുകയാണ്. അതു കൊണ്ട് തന്നെ നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നില്ല. അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്‌ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയർത്തണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയൻ സർക്കാരിന്‍റെ അഴിമതികൾക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിന്‍റെ ഭാവിക്ക് ശുഭസൂചകമാണ്.