
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഹൈക്കോടതിവിധി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. കൂടുതല്‍ ഉന്നതന്മാര്‍ക്ക് ഇതില്‍ പങ്കുണ്ട് എന്ന ഹൈക്കോടതി തന്നെ പറഞ്ഞു. അവരിലേക്ക് എത്തുന്നതില്‍ അന്വേഷണസംഘം അറച്ചു നില്‍ക്കുകയാണ്. അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗൗരവമായ കൃത്യവിലോപമാണ് ശബരിമലയില്‍ നടനന്ത്. ജനങ്ങള്‍ ആശങ്കയോടെ കാണുന്നു. സര്‍ക്കാരിന്റെ കള്ളക്കളികള്‍ മറനീക്കി പുറത്തുവരുകയാണ്. അന്വേഷണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പോകുന്നത് ശരിയല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ആശ്വാസകരമെന്നും പ്രതികളെ സിപിഎം കവചം ഒരുക്കി സംരക്ഷിക്കുന്നതിനെതിരെയുള്ള വിമര്‍ശനമാണിതെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.