കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി മാനനഷ്ടക്കേസ് നല്‍കി. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നല്‍കിയത്. എംവി ഗോവിന്ദന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവര്‍ക്കെതിരെയാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചിരിക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പത്ര വാര്‍ത്തകളുണ്ടെന്നും മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെന്നായിരുന്നു എം വി ഗോവിന്ദന്‍റെ ആരോപണം.
കേസ് എറണാകുളം സിജെഎം കോടതി നാളെ പരിഗണിക്കും. “മനസാ വാചാ കര്‍മ്മണ അറിയാത്ത കാര്യമാണ് പ്രചരിപ്പിച്ചത്, വിധി പറഞ്ഞ കേസിലാണ് തന്നെ അപമാനിച്ചത്, കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനമെന്ന്” കെ.സുധാകാരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്നെ മോന്‍സന്‍ മാവുങ്കള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദന്‍ മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു. ഒരു പത്രത്തില്‍ വാര്‍ത്ത വന്നിട്ടുണ്ടെന്നും അതില്‍ പറഞ്ഞ കാര്യമാണിതെന്നും പറഞ്ഞാണ് കെപിസിസി അധ്യകഷനെതിരെ
എം വി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്.