‘യജമാനനെ കാണുമ്പോള്‍ പട്ടി വാലാട്ടുന്നതുപോലെ സിപിഎം നേതാക്കളെ കാണുമ്പോള്‍ പോലീസ് വാലാട്ടുന്നു’; കെ സുധാകരന്‍ എംപി

 

കോഴിക്കോട്: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. യജമാനനെ കാണുമ്പോള്‍ പട്ടി വാലാട്ടുന്നതു പോലെ സിപിഎം നേതാക്കളെ കാണുമ്പോള്‍ കേരളത്തിലെ പോലീസ് വാലാട്ടുകയാണെന്നും സംസ്ഥാനത്ത് ക്രമസമാധാനപാലനം എന്നത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പൊരിക്കലും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ക്രിമിനലുകള്‍ക്കായി സിപിഎം ഓഫീസുകളില്‍ നിന്നും പോലീസിന് വിളി വരുമെന്നും കെ സുധാകരന്‍ എംപി ആരോപിച്ചു. മോദിയും പിണറായിയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ ഉള്ള സാഹചര്യമാണ്. ജനാധിപത്യം സംരക്ഷിക്കപ്പെടാത്ത കാലഘട്ടമാണിതെന്നും കെ സുധാകരന്‍ എംപി കോഴിക്കോട് പറഞ്ഞു.

Comments (0)
Add Comment