ആശാമാരുടെ രാപ്പകല്‍ സമര യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കണ്ണൂര്‍ ജില്ലയില്‍ പ്രയാണം തുടരുന്ന ജാഥയ്ക്ക് കണ്ണൂര്‍ ടൗണിലെ സമരപന്തലില്‍ എത്തിയാണ് സണ്ണി ജോസഫ് എംഎല്‍എ അഭിവാദ്യം അര്‍പ്പിച്ചത്. ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉള്‍പ്പടെയുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സമരയാത്രികരെ ഷാള്‍ അണിയിച്ച് സണ്ണി ജോസഫ് എംഎല്‍എ ആദരിച്ചു. ആശ മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ആശമാരുടെ സമരത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്നും നിയുക്ത കെപിസിസി പ്രസിഡന്റ് പറഞ്ഞു.
അതേ സമയം കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച 45 ദിവസം നീണ്ടുനില്‍ക്കുന്ന സമരയാത്ര ജൂണ്‍ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിക്കും. നൂറുകണക്കിന് ആശാ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വിവിധ കേന്ദ്രങ്ങളില്‍ ജാഥയില്‍ അണിചേരും. ജാഥാംഗങ്ങള്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങിയായിരിക്കും യാത്ര പ്രയാണം തുടരുക. ഓണറേറിയം വര്‍ദ്ധിപ്പിക്കുക വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കഴിഞ്ഞ 85 ദിവസമായി അതിജീവന പോരാട്ടം തുടരുന്നത്. ചര്‍ച്ചകള്‍ക്ക് പോലും വഴിയടച്ചുകൊണ്ട് സര്‍ക്കാര്‍ നി ഷേധാത്മക സമീപനം തുടരുന്നതോടെയാണ് ഇവര്‍ സഞ്ചരിക്കുന്ന ‘രാപകല്‍ സമര യാത്ര’യുമായി സമരം കൂടുതല്‍ ശക്തമാക്കുന്നത്.