കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു; 36 അംഗ പട്ടികയില്‍ 4 വനിതകള്‍

Jaihind Webdesk
Tuesday, January 16, 2024

 

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു. 36 അംഗങ്ങളുടെ പട്ടികയ്ക്ക് എഐസിസി അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാര്‍ഗെ അംഗീകാരം നല്‍കി. വനിതാ പ്രാതിനിധ്യം വർധിപ്പിച്ചുകൊണ്ടുള്ള പട്ടികയില്‍ ഷാനിമോള്‍ ഉസ്മാന് പുറമെ പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി എന്നിവരെയും ഉള്‍പ്പെടുത്തി.

കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കൊടിക്കുന്നിൽ സുരേഷ്, പ്രൊഫ. പി.ജെ. കുര്യൻ, ഡോ. ശശി തരൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ, ആന്‍റോ ആന്‍റണി, ഹൈബി ഈഡൻ, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം. ലിജു, ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ, സണ്ണി ജോസഫ്, റോജി എം. ജോൺ, എൻ. സുബ്രഹ്മണ്യൻ, അജയ് തറയിൽ, വി.എസ്. ശിവകുമാർ, ജോസഫ് വാഴക്കൻ, പദ്മജ വേണുഗോപാൽ, ചെറിയാൻ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പിൽ, ഡോ. ശൂരനാട് രാജശേഖരൻ, പി.കെ. ജയലക്ഷ്മി, ജോൺസൺ അബ്രഹാം എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങള്‍.