അഹമ്മദ് പട്ടേലിന്‍റെ നിര്യാണം ; കെപിസിസിയില്‍ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു

Jaihind News Bureau
Wednesday, November 25, 2020

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ട്രഷററും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി ആസ്ഥാനത്ത് അദ്ദേഹത്തിന്‍റെ ഛായാചിത്രത്തിന് മുന്നില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, കെസി ജോസഫ് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്‍റ് ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെപി അനില്‍കുമാര്‍, പാലോട് രവി, മണക്കാട് സുരേഷ്,വിജയന്‍ തോമസ്,ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍,മുന്‍മന്ത്രി പന്തളം സുധാകരന്‍, കെപിസിസി സെക്രട്ടറിമാരായ പിഎസ് പ്രശാന്ത്, ആറ്റിപ്ര അനില്‍, സുബോധന്‍, കെവി ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.