KPCC| കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു; 13 വൈസ് പ്രസിഡന്റുമാര്‍, 59 ജനറല്‍ സെക്രട്ടറിമാര്‍: യുവത്വത്തിനും പ്രാതിനിധ്യം

Jaihind News Bureau
Friday, October 17, 2025

 

തിരുവനന്തപുരം: പരിചയസമ്പത്തും യുവത്വവും നിലനിര്‍ത്തി കെ പി സി സി ഭാരവാഹികളെ എ ഐ സി സി പ്രഖ്യാപിച്ചു. കഴിവും കര്‍മ്മശേഷിയുമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം സംസ്ഥാന നേതൃത്വത്തിന് പുതിയ ഊര്‍ജ്ജം പകരും.

13 വൈസ് പ്രസിഡന്റുമാര്‍, 59 ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങിയതാണ് പുതിയ കെപിസിസി ഭാരവാഹിപ്പട്ടിക. വി.എ നാരായണനെ ട്രഷററായും സന്ദീപ് വാര്യറെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹിത്വത്തിലൂടെ സംഘടനാ രംഗത്ത് യുവതലമുറയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡന്‍, പാലോട് രവി, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി. സുഗതന്‍, രമ്യ ഹരിദാസ്, എം. ലിജു, കെ.എ ഷുക്കൂര്‍, എം. വിന്‍സന്റ്, റോയ് കെ. പൗലോസ്, ജയ്‌സണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

രാഷ്ട്രീയകാര്യ സമിതി (പി.എ.സി.) കൂടുതല്‍ ശക്തമാക്കി. എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെയും, മുതിര്‍ന്ന നേതാക്കളായ പന്തളം സുധാകരന്‍, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരെയും ഉള്‍പ്പെടുത്തി പി.എ.സി. വിപുലീകരിച്ചിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്ത്, ജ്യോതികുമാര്‍ ചാമക്കാല, പി. ജര്‍മിയാസ്, അനില്‍ അക്കര, കെ.എസ് ശബരീനാഥന്‍, ബി.ആര്‍.എം ഷഫീര്‍, വിദ്യ ബാലകൃഷ്ണന്‍, സൈമണ്‍ അലക്‌സ് എന്നിവരുള്‍പ്പെടെയുള്ളവരാണ് ജനറല്‍ സെക്രട്ടറിമാര്‍.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയും, മുന്‍ ഡി.സി.സി. പ്രസിഡന്റുമാര്‍ക്കും പരിചയസമ്പന്നരായ നേതാക്കള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയുമാണ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്.