കെപിസിസി ഭാരവാഹി യോഗം ഇന്ന്; ഭാരത് ജോഡോ യാത്രയുടെ തുടർ പ്രചാരണ പരിപാടികള്‍ ചര്‍ച്ചയാകും

Jaihind Webdesk
Saturday, December 17, 2022

 

തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗം ഇന്ന് ഓൺലൈനായി ചേരും. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് താഴേത്തട്ടിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും. എല്ലാ ബ്ലോക്കുകളിലും പദയാത്രകൾ, ഒരു ഗ്രാമത്തിൽ ഒരു പൊതുയോഗം, യാത്രയുടെ സന്ദേശം ഉൾക്കൊള്ളുന്ന രാഹുൽ ഗാന്ധിയുടെ കത്തുമായി വീടുകൾ കയറിയുള്ള ജനസമ്പർക്കം തുടങ്ങി എഐസിസി നൽകിയിട്ടുള്ള യാത്രയുടെ തുടർ പ്രചാരണ പരിപാടികൾ യോഗം ചർച്ച ചെയ്യും.