കെപിസിസി ഭാരവാഹി യോഗം ഇന്ന്

Thursday, January 9, 2025


തിരുവനന്തപുരം : കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഇന്നു ചേരും. ഉച്ചയ്ക്ക് 2 മണിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കെപിസിസി ആസ്ഥാനത്താണ് യോഗം ‘ചേരുന്നത്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും യോഗം ചര്‍ച്ച ചെയ്യും.

അതെസമയം സര്‍ക്കാരിനെതിരെയുള്ള തുടര്‍ സമരപരിപാടികള്‍ക്കും യോഗം രൂപം നല്‍കും.