കെപിസിസി അധ്യക്ഷന്‍ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വം ഡല്‍ഹിയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും വയനാട് എംപി പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ജന്‍പഥ് 10 ലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എല്ലാ പിന്തുണയും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തതായി അഡ്വക്കേറ്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ് മുഖ്യ അജണ്ടയെന്നും കെപിസിസി അധ്യക്ഷന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.