കെപിസിസി യോഗങ്ങള്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്

Jaihind Webdesk
Sunday, May 26, 2019

Indira-Bhavan-KPCC

കെപിസിസി മുന്‍ പ്രസിഡന്‍റുമാരുടേയും, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍, വൈസ് പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി പ്രസിഡന്‍റുമാര്‍, പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടേയും സംയുക്ത യോഗം മേയ് 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനും കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വൈകുന്നേരം അഞ്ചിനും തിരുവനന്തപുരം ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേരുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു