കെപിസിസിയുടെ നേതൃത്വത്തില്‍ സംവിധാന്‍ ബച്ചാവോ റാലിയും പൊതുസമ്മേളനവും ഭീകരവിരുദ്ധ പ്രതിജ്ഞയും ഇന്ന് തലസ്ഥാനത്ത് നടക്കും. എഐസിസി സംഘടിപ്പിക്കുന്ന 40 ദിവസം നീണ്ടു നില്ക്കുന്ന ജനകീയ പ്രക്ഷോഭ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
മോദി ഭരണത്തില്‍ നിരന്തരം ഭീഷണി നേരിടുന്ന ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുകയെന്ന എഐസിസി അഹമ്മദാബാദ് സമ്മേളനത്തിലെ തീരുമാനപ്രകാരമാണ് രാജ്യവ്യാപകമായി സംവിധാന്‍ ബച്ചാവോ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ്, ദീപദാസ് മുന്‍ഷി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, എഐസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. റാലിയില്‍ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ പ്രവര്‍ത്തകരും നേതാക്കളും അണിനിരക്കും. സെക്രട്ടറിയേറ്റിന് സമീപത്തുനിന്ന് റാലി ആരംഭിക്കും.