തദ്ദേശത്തിന് പിന്നാലെ നിയമസഭയും; ആത്മവിശ്വാസത്തോടെ കോൺഗ്രസ്; വയനാട്ടിൽ നേതൃക്യാമ്പിന് ആവേശത്തുടക്കം

Jaihind News Bureau
Sunday, January 4, 2026

വയനാട്ടിലെ കെ പി സിസി ലീഡർഷിപ് സമ്മിറ്റിന് ആവേശ തുടക്കം . തദ്ദേശ തിരഞ്ഞെടുൽപ്പിൽ വിജയിച്ച മേയർമാരെ ഉൾപ്പടെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 2024 ജൂലൈയില്‍ ബത്തേരിയില്‍ നടത്തിയ ‘മിഷന്‍ 2025’ ക്യാമ്പ് വിജയകരമായിരുന്നു. ഈ ശുഭപ്രതീക്ഷ മുന്നിൽ കണ്ടാണ് ഇപ്രാവശ്യവും വയനാട്ടിൽ നേതൃ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ലോഗ്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വലിയ വിജയത്തിന്റെ സന്തോഷത്തോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനെ ജയിച്ചുകേറാൻ കഴിയുമെന്ന ആത്മവിശ്വാസവും പാർട്ടിക്കുണ്ട്. കോൺഗ്രസ് പാർട്ടിയിലെ എല്ലാവരും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത് . തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2024 ജൂലൈയില്‍ ബത്തേരിയില്‍ വെച്ച് നടത്തിയ ‘മിഷന്‍ 2025’ ക്യാമ്പ് വിജയകരമായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും ഈ വേദി തന്നെ തിരഞ്ഞെടുത്തത്.

ദേശീയ, സംസ്ഥാനതലത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ നടത്തുന്ന വിശദമായ ചര്‍ച്ചയോടെ നേതാക്കൾക്ക് കൂടുതൽ കരുത്താർജിക്കാനായി .മുതിർന്ന നേതാക്കൾക്കെതിരെ യു ഡി എഫ് ഇതര പാർട്ടികൾ ഉയർത്തുന്ന കഴമ്പില്ലാത്ത വിമർശനങ്ങളെ ശക്തമായി നേരിടുന്ന യുവ നേതാക്കളുടെ പ്രകടനവും പാർട്ടി പ്രവർത്തകരിൽ കൂടുതൽ ആവേശമുയർത്തുന്നുണ്ട്.

നാളെ വൈകുന്നേരം 3ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ക്യാമ്പ് അവസാനിക്കും. എന്നാൽ ക്യാമ്പിന്റെ അവസാനം നിയമസഭാ വിജയത്തിന് വേണ്ടിയുള്ള മിനുക്കുപണികളിലേക്ക് കടക്കാനാണ് പാർട്ടി നീക്കം.