തിരുവനന്തപുരം: കെപിസിസി നേതൃയോഗം ഇന്ന് ചേരും. കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗമാണ് ഇന്ന് രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരുക. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും സർക്കാരിനെതിരെയുള്ള തുടർ സമരങ്ങളും യോഗം ചർച്ച ചെയ്യും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പാർട്ടി ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.