കോണ്‍ഗ്രസ് നിയമ സഹായ സമിതി ചെയര്‍മാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ ചുമതലയേറ്റു

Jaihind Webdesk
Tuesday, April 19, 2022

തിരുവനന്തപുരം :കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി ചെയര്‍മാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. രാഷ്ട്രീയകേസുകളില്‍ ഉള്‍പെടുന്ന കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ഉറപ്പുവരുത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാരകരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കി പ്രവര്‍ത്തിക്കുന്നവര്‍ കേസില്‍ പെടുമ്പോള്‍ അവരെ നിയമപരമായി സഹായിക്കാന്‍ ഇനി മുതല്‍ കോണ്‍ഗ്രസ് നിയമ സഹായ വേദി ഉണ്ടാകുമെന്നും ഇതിനായി മുന്നോട്ട് വന്ന ലോയേഴ്സ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

കെ.സുധാകരന്‍ എം.പി മുന്‍കൈയെടുത്താണ് നിയമ സഹായ സമിതിക്ക് രൂപം നല്‍കിയത്.മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍,കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ റ്റി.യു രാധാകൃഷ്ണന്‍, മരിയാപുരം ശ്രീകുമാര്‍,കെ.ജയന്ത്, ജി.എസ്.ബാബു, ജി സുബോധന്‍,പി.എം നിയാസ്, ദീപ്തി മേരി വര്‍ഗീസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖരന്‍,ഡി.സി.സി പ്രസിഡന്‍റുമാരായ പാലോട് രവി,രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.