ചെങ്ങന്നൂര്‍: ശബരിമലയിലെ ആചാര ലംഘനത്തിനെതിരെയും സ്വര്‍ണക്കൊള്ളയ്‌ക്കെതിരെയും കെ.പി.സി.സി. നേതൃത്വത്തില്‍ സംസ്ഥാനത്ത് പര്യടനം നടത്തുന്ന മേഖലാ ജാഥകള്‍ ഇന്ന് വൈകുന്നേരം ചെങ്ങന്നൂരില്‍ സംഗമിക്കും.
കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍ എന്നിവര്‍ നയിക്കുന്ന മേഖലാ ജാഥകളാണ് വൈകുന്നേരം അഞ്ച് മണിയോടെ ചെങ്ങന്നൂരില്‍ ഒത്തുചേരുന്നത്. ഈ സംഗമം ജാഥയുടെ പ്രചാരണത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.
അടൂര്‍ പ്രകാശ് എം.പി. നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് റാന്നിയിലും ആറന്മുളയിലും ആവേശകരമായ സ്വീകരണം നല്‍കും. സ്വീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ ജാഥ ചെങ്ങന്നൂരിലേക്ക് പ്രവേശിക്കും.
ജാഥയുടെ ഔദ്യോഗിക സമാപനവും വിശ്വാസ സംഗമവും നാളെ പന്തളത്ത് വെച്ച് നടക്കും. യു.ഡി.എഫ്. നേതാക്കള്‍ അണിനിരക്കുന്ന വിപുലമായ പദയാത്രയോടെയായിരിക്കും സമാപന സമ്മേളനം നടക്കുക. ശബരിമല വിശ്വാസ സംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിന്റെ പ്രഖ്യാപനമായിരിക്കും പന്തളത്തെ വിശ്വാസ സംഗമം.