കെപിസിസി എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത്

Jaihind Webdesk
Saturday, December 30, 2023

 

തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള തുടർ സമരപരിപാടികൾക്ക് രൂപം നൽകാനും പാർലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനുമായി കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പുതുതായി കേരളത്തിന്‍റെ ചുമതലയേറ്റെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പങ്കെടുക്കും. ഇതിനായി ദീപാദാസ് മുൻഷി തിരുവനന്തപുരത്തെത്തി.

രാവിലെ പത്ത് മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോ. ശശി തരൂര്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി. എം.എം. ഹസന്‍, സംസ്ഥാനത്തു നിന്നുള്ള എഐസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടനകളുടെ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും യോഗം ചർച്ച നടത്തും.