അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കെപിസിസി തീരുമാനിച്ചതായി കെ സുധാകരന്‍ അറിയിച്ചു. സണ്ണിജോസഫ് അദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. കെപിപിസിസി തീരുമാനത്തെ പ്രവര്‍ത്തകര്‍ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചു.
പക്ഷാഘാതത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് എം ജി കണ്ണന്റെ വിയോഗം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും, രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗമായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്തനംതിട്ട ചെന്നീര്‍ക്കര മാത്തൂര്‍ സ്വദേശിയാണ് എംജി കണ്ണന്‍.