ചെറുപുഴയിലെ കരാറുകാരന്‍റെ ആത്മഹത്യ : കെ.പി.സി.സി സമിതിയുടെ തെളിവെടുപ്പ് വ്യാഴാഴ്ച

Jaihind News Bureau
Tuesday, September 10, 2019

കണ്ണൂർ ചെറുപുഴയിലെ കരാറുകാരന്‍റെ ആത്മഹത്യ അന്വേഷിക്കാന്‍ നിയോഗിച്ച കെ.പി.സി.സി സമിതി വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ.നാരായണന്‍, കെ.പി.അനില്‍കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങള്‍. വ്യാഴാഴ്ച സംഘം ജോസഫിന്റെ വീട് സന്ദർശിക്കും.ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെ.പി.സി.സി കൈമാറണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിരുന്നു.ഇതിനെ തുടർന്നാണ് 3 അംഗ സമിതിയെ നിയോഗിച്ചത്