
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിപുലമായ പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കെപിസിസി. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ‘മെഗാ പഞ്ചായത്ത്’ ജനുവരി 19-ന് കൊച്ചിയിൽ നടക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തുടർച്ചയായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 100 സീറ്റ് ക്ഷ്യവുമായി വയനാട് നടന്ന 2ദ്വിദിന ലക്ഷ്യ നേതൃ ക്യാമ്പ് സമാപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴക്കി കോൺഗ്രസ്. താഴെത്തട്ടിൽ പാർട്ടിയെ സജ്ജമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനുമായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തുടർച്ചയായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ‘മെഗാ പഞ്ചായത്ത്’ ജനുവരി 19-ന് കൊച്ചിയിൽ നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ടിക്കറ്റിൽ വിജയിച്ചവരും മൽസരിചവരുമായ ജനപ്രതിനിധികളുടെയുംമറ്റും മഹാസംഗമത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രവർത്തകർക്ക് ആവേശം പകരുകയാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന ജാഥ നടക്കും. ഇതിന് മുന്നോടിയായി വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. ജനുവരി 13, 14 തീയതികളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ തിരുവനന്തപുരത്ത് രാപ്പകൽ സമരം. 23ന് ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ സർക്കാരിന്റെ ഒളിച്ചുകളിയിൽ പ്രതിഷേധിച്ച് നിയമസഭയിലേക്കും 13 ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും.
ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ‘നിശാ ക്യാമ്പുകൾ’ സംഘടിപ്പിക്കും. ജനുവരി 10-നകം ബൂത്ത് തലത്തിലും, 24, 25 തീയതികളിൽ മണ്ഡലം തലത്തിലും ക്യാമ്പുകൾ നടക്കും. ജനുവരി 17 മുതൽ ഭവന സന്ദർശന പരിപാടികൾക്കും തുടക്കമാകും. ഫെബ്രുവരി 1 മുതൽ 9 വരെ സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളിലും സമ്മേളനങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാനാണ് പാർട്ടി തീരുമാനം.