‘ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടക്കേസ് കൊടുക്കേണ്ടതുള്ളൂ’ ; പരിഹസിച്ച് കെ.പി.എ മജീദ്

Jaihind Webdesk
Sunday, August 8, 2021

മലപ്പുറം : കെ.ടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജലീലിന്‍റേതായി വരുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.

കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തി എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. മുഈനലിയുടെ നടപടി തെറ്റാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. റാഫി പുതിയകടവ് ചെയ്തതും അംഗീകരിക്കാനാകാത്ത വീഴ്ചയാണ്. ലീഗിനെ താറടിക്കാന്‍ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.