സംസ്ഥാന സ്കൂൾ കലോൽസവം : കോഴിക്കോട് മുന്നേറ്റം തുടരുന്നു

Jaihind Webdesk
Saturday, December 8, 2018

ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ രണ്ടാം ദിനം വേദികളെല്ലാം സജീവമായിരുന്നു. മൽസരങ്ങൾ അവസാനിപ്പിക്കുന്നതിൽ ഏകദേശം സമയക്രമം പാലിക്കാൻ സംഘാടക സമിതിക്കായി. 595 പോയിന്‍റുമായി കോഴിക്കോടാണ് ഏറ്റവും മുന്നിൽ. 593 പോയിന്‍റുമായി പാലക്കാട് രണ്ടാംസ്ഥാനത്തും 582 പോയിന്‍റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും തുടരുന്നു. 558 പോയിന്‍റോടെ ആതിഥേയരായ ആലപ്പുഴ ഏഴാം സ്ഥാനത്താണ്. അറുപതോളം മൽസര ഇനങ്ങളാണ് നാളെ പൂർത്തിയാകാനുള്ളത്.[yop_poll id=2]