കോഴിക്കോട് ലത്തീന്‍ രൂപതയെ അതിരൂപതയായി ഉയര്‍ത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം തലശേരി രൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വായിച്ചു. ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പാകും. വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയത്.രണ്ടിടത്തും ഒരേ സമയമാണ് പ്രഖ്യാപനം ഉണ്ടായത്
കേരള ലത്തീന്‍ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഇനിമുതല്‍ കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ വരും. കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് അതിരൂപതാ പ്രഖ്യാപനം. 1923 ജൂണ്‍ 12നാണ് കോഴിക്കോട് രൂപത സ്ഥാപിതമാകുന്നത്.
തിരുവനന്തപുരം, വരാപ്പുഴ എന്നിവയാണ് കേരളത്തിലെ മറ്റ് രണ്ട് ലത്തീന്‍ അതിരൂപതകള്‍. 2012ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് രൂപത ബിഷപ് ആയത്.
കോഴിക്കോട് രൂപത അതി രൂപതയായി വാഴിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി , എം കെ രാഘവന്‍ എംപി ടി.സിദ്ധിക്ക് എം എല്‍ എ, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു