KOZHIKODE| കോഴിക്കോട് ഐടി ഹബ്: കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം വാക്കില്‍ മാത്രം

Jaihind News Bureau
Wednesday, July 30, 2025

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശന വേളയില്‍ കേന്ദ്ര റെയില്‍വേ, ഇലക്ട്രോണിക്‌സ് & ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ച ഐ.ടി ഹബ് ഇപ്പോള്‍ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങിയിരിക്കുകയാണ്. കേന്ദ്ര മന്ത്രി പ്രഖ്യാപിച്ച ഐടി ഹബിന്റെ നിലവിലെ സ്ഥിതിതിയെകുറിച്ച് എം.കെ രാഘവന്‍ എം.പി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐടി സഹ മന്ത്രി ജിതിന്‍ പ്രസദ നല്‍കിയ വ്യക്തതയില്ലാത്ത മറുപടി നല്‍കിയത്.

കോഴിക്കോട് സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായ പ്രപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് മാത്രമാണ് മറുപടി. എന്നാല്‍ 2024 നവംബര്‍ മാസത്തെ കോഴിക്കോട് റെയില്‍ വേ സ്റ്റേഷന്‍ സന്ദര്‍ശന വേളയില്‍ കേന്ദ്ര മന്ത്രി കോഴിക്കോട് ഐടി ഹബ്ബായി മാറ്റുമെന്നും, ഇതിനായി റെയില്‍വേ സ്റ്റേഷന് സമീപത്തായി തന്നെ സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് എം.പിക്ക് ലോക് സഭയില്‍ നല്‍കിയ മറുപടിയില്‍ പരമാര്‍ശമൊന്നുമില്ല. വെറും മോഹന വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന പ്രവണത അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, ഇക്കാര്യത്തിലെ വ്യക്തതക്ക് മന്ത്രിയെ നേരില്‍ കാണുമെന്നും എം.പി വ്യക്തമാക്കി.