
ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. യുവാവിനെതിരെ ആരോപണമുന്നയിച്ച യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചയാണ് വീട്ടില്‍ ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബസില്‍ വെച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ആരോപണം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കി ദീപക്കിന്റെ കുടുംബം രം ഗത്തെത്തിയിരുന്നു. വീഡിയോ പുറത്തുവന്നതില്‍ ദീപക്ക് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു എന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.