കോഴിക്കോട് ഡിസിസി ഓഫീസ് നാടിനു സമര്‍പ്പിച്ചു. വയനാട് റോഡില്‍ 24,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെ സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയാണ് ഓഫിസ് നവീകരിച്ചിരിക്കുന്നത്. ലീഡര്‍ കെ കരുണാകരന്‍ മന്ദിരം എന്നാണ് ഈ ഓഫീസിന് നാമകരണം ചെയ്തിരിക്കുന്നത്. 27 മാസക്കാലം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി കെട്ടിട സമുച്ചയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഉമ്മന്‍ചാണ്ടി സുസജ്ജമായ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അഭിമാന നിമിഷമെന്ന് വിശേഷിപ്പിച്ചാണ് കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അഹമ്മദബാദ് എഐസിസി സമ്മേളനം സമാപിച്ച് രണ്ടു ദിവസത്തിനു ശേഷം പ്രവര്‍ത്തകരോടൊപ്പം ഇത്തരം മുഹൂര്‍ത്തത്തില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു.
ആശയപരമായും സംഘടനപരമായും പാര്‍ട്ടിയെ കെട്ടിപ്പടുക്കുകയായിരുന്നു അഹമ്മദാബാദില്‍ നടന്ന എ ഐ സി സി സമ്മേളനം. ഡിസിസികളെ സംഘടന പരമായി ശക്തിപ്പെടുത്തുകയാണ് എ ഐ സി സി സമ്മേളനത്തിന്റെ ലക്ഷ്യം . പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞയെടുക്കുന്ന വേദിയായി മാറണം. എഐസിസി ശക്തമായ രാഷ്ട്രീയ പ്രമേയം പാര്‍ട്ടി താഴെ തട്ടിലും വിശദമായി ചര്‍ച്ച ചെയ്യും . ബിജെപിയുടെ കപട ദേശീയത്വം വരച്ച് കാട്ടുന്നതാണ് പ്രേമേയം . സമസ്ത മേഖലയും കൈയ്യടക്കാനുള്ള ശ്രമം നടക്കുന്നു. ഭരണഘടനയെ അട്ടിമറിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പാസാക്കാതെ തടഞ്ഞുവെക്കുന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടനയുടെ ലംഘനമായി മാറി. ഗവര്‍ണര്‍മാരെ വെച്ച് ബിജെപി രാഷ്ട്രീയം കളിക്കുന്നു. നിയമനിര്‍മാണത്തെ പോലും നോക്കുകുത്തിയാക്കുന്നു. പാര്‍ലമെന്റിനാണ് ഗവര്‍ണെറെ നിയന്ത്രിക്കാന്‍ അധികാരമുള്ളതെന്ന് കേരള ഗവര്‍ണര്‍ പറയുന്നു. ബില്ലുകളെക്കുറിച്ചുള്ള സുപ്രിംകോടതി വിധി രജത രേഖ. ജനാധിപത്യത്തോടുള്ള അവഹേളനമാണ് ഗവര്‍ണര്‍ നടത്തിയത്.
വഖഫ് ബില്ലിലൂടെ ബിജെപി ശ്രമിക്കുന്നത് മതസൗഹാര്‍ദം തകര്‍ക്കാന്‍. ബിജെപിയുടെ അടുത്ത ഇര ക്രൈസ്തവരാണെന്ന സൂചന ഓര്‍ഗനൈസര്‍ നല്‍കി കഴിഞ്ഞു. മുനമ്പത്തെ ഭൂമി അര്‍ഹമായവര്‍ക്ക് കിട്ടാനായി കോണ്‍ഗ്രസ് മുന്നിലുണ്ട്. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. ബിജെപി അജണ്ട മുന്‍കൂട്ടി കണ്ടാണ് വഖഫ് ബില്ലിനെ കോണ്‍ഗ്ര് എതിര്‍ത്തത്. തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ബിജെപി അജണ്ടയ്ക്കൊപ്പം കോണ്‍ഗ്രസിന് നില്‍ക്കാനാകില്ല തമ്മിലടിപ്പിച്ച് ഭരണം പിടിക്കാനുള്ള ആര്‍ എസ് എസ് അജണ്ട് നടപ്പാകില്ല. സ്നേഹവും മതസൗഹാര്‍ദവും ഉറപ്പിക്കാനുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരും
നിയമസഭ പാസ്സാക്കിയ ബില്ലുകളെ കുറിച്ചുള്ള സുപ്രീംകോടതി വിധി രാജ്യത്തിന്റെ നിയമചരിത്രത്തില്‍ രജതരേഖയെന്ന് എ ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗവര്‍ണര്‍മാരെ വെച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. നിയമനിര്‍മാണത്തെ പോലും നോക്കുകുത്തിയാക്കുന്നു. പാര്‍ലമെന്റിനാണ് ഗവര്‍ണെറെ നിയന്ത്രിക്കാന്‍ അധികാരമുള്ളതെന്ന് കേരള ഗവര്‍ണര്‍ പറയുന്നു. ബില്ലുകളെക്കുറിച്ചുള്ള സുപ്രിംകോടതി വിധി രജത രേഖ. ജനാധിപത്യത്തോടുള്ള അവഹേളനമാണ് ഗവര്‍ണര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി ഓഫീസ് ഉദ്ഘാടനത്തില്‍ ആശംസകള്‍ അറിയിച്ച് നേതാക്കള്‍
ആശയപരമായും സംഘടനപരമായും പാര്‍ട്ടിയെ കെട്ടിപ്പടുക്കുകയായിരുന്നു അഹമ്മദാബാദില്‍ നടന്ന എ ഐ സി സി സമ്മേളനം അഹമ്മദബാദ് സമ്മേളനം കോണ്‍ഗ്രസിന് പുത്തന്‍ ഊര്‍ജം നല്‍കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സ്വതന്ത്യവും സുതാര്യവുമാണ് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനമെന്ന് കെ സുധാകരന്‍ പറഞ്ഞു. ബിജെപിയിലും സിപിഎമ്മിലും ഏകാധിപത്യമാണ് നടക്കുന്നത്. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്യമുണ്ട് . ഭരണഘടന മൂല്യങ്ങളില്‍ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെയും ബിജെപിയുടെയും ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ ബിജെപിക്ക് കീഴില്‍ രാഷ്ട്രീയ അഭയം തേടുന്നതായി കെപിസിസി അദ്ധ്യക്ഷന്‍ ആരോപിച്ചു. മുഖ്യമന്ത്രി നടത്തുന്നത് കൊള്ളയാണ്. ഏത് മാര്‍ഗത്തിലും പണം നേടി മക്കളെ സമ്പന്നരാക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു.
വര്‍ഗ്ഗീയതയ്ക്കും ജനാധിപത്യത്തിനുമെതിരായ യുദ്ധത്തില്‍ എല്ലാവരുടേയും ആത്മബലമാണ് ഗാന്ധിജിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ കോണ്‍ഗ്രസ്‌കാരന്റെയും ഉള്ളില്‍ മഹാത്മാജി ഉണ്ടാകണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സംഘടനയെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനവുമായി മുന്നോട്ടു പോകണമെന്ന് രമേശ് ചെന്നിത്തല എംഎല്‍ എ പറഞ്ഞു. നൂറ് സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ എത്താനുള്ള എല്ലാ സാഹചര്യവും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഇനി ഒരിക്കല്‍ കൂടി അധികാരത്തില്‍ വരണമെന്ന് ജനങ്ങളും ആഗ്രഹിക്കുന്നില്ല
കേരളത്തില്‍ ഉറപ്പായും മാറ്റം വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.