കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ

Jaihind Webdesk
Monday, July 29, 2024

 

കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാലുവയസുകാരന്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. പുതുച്ചേരിയില്‍ നടത്തിയ പരിശോധന ഫലമാണിപ്പോള്‍ പുറത്തു വന്നത്. കാരപ്പറമ്പ് സ്വദേശിയായ കുട്ടി രണ്ട് കുളങ്ങളില്‍ കുളിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുമുണ്ട്. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.