കൊച്ചിയിലേത് പോലെ കോഴിക്കോടും പൊട്ടിക്കും; മാവോയിസ്റ്റുകളുടെ പേരില്‍ കളക്ടര്‍ക്ക് ഭീഷണിക്കത്ത്

Jaihind Webdesk
Thursday, November 16, 2023

മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് കളക്ടര്‍ക്ക് ഭീഷണിക്കത്ത്. പിണറായി പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് കത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. സര്‍ക്കാരിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരില്‍ കളക്ടര്‍ക്ക് ഭീഷണിക്കത്ത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിലവില്‍ കേസ് എടുത്തിട്ടില്ല.