കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു

Jaihind Webdesk
Saturday, January 7, 2023

കോഴിക്കോട്: കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു. ആറര നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള കോഴിക്കോട്ടെ ഖാസി പരമ്പരയിലെ അവസാനത്തെ കണ്ണിയാണ്.  ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളി കേന്ദ്രീകരിച്ച് ഒരു പതിറ്റാണ്ടിലേറെക്കാലം കോഴിക്കോട്ടെ മുഖ്യ ഖാസി പദം വഹിച്ചു വരികയാണ്.
2008 ൽ സഹോദരൻ ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ മരണത്തിന്ന് ശേഷം 2009 ൽ ഖാസിയായി ചുമതലയേറ്റ അദ്ദേഹം13 വര്‍ഷമായി കോഴിക്കോട് മുഖ്യഖാസി പദം വഹിച്ചു വരികയാണ്.
1343 ൽ ഖാസി ഫക്രുദ്ധീൻ ഉസ്മാനിൽ ആരംഭിക്കുന്നതാണ് കോഴിക്കോട്ടെ ഖാസി പരമ്പര. സര്‍ക്കാര്‍ അംഗീകരിച്ച കോഴിക്കോട്ടെ ഔദ്യോഗിക ഖാസി കൂടിയാണ് അദ്ദേഹം.കോഴിക്കോട് താലൂക്കിലുള്‍പ്പെടുന്ന മഹല്ലുകളാണ് പ്രവർത്തന പരിധി.
കോഴിക്കോട്ടെ പ്രമുഖ ഖാസിയായിരുന്ന പള്ളിവീട്ടില്‍ മാമുക്കോയയാണ് പിതാവ്. മാതാവ് പരേതയായ കാട്ടില്‍വീട്ടില്‍ കുട്ടിബി.