ആര്‍എസ്പി ലെനിനിസ്റ്റില്‍ പൊട്ടിത്തെറി ; കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി

Jaihind News Bureau
Monday, February 22, 2021

 

കൊല്ലം:  കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ പൊട്ടിത്തെറി. കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കി. കുഞ്ഞുമോന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും വിമര്‍ശനം.  കുന്നത്തൂരില്‍ കഞ്ഞുമോന് സീറ്റ് നല്‍കിയാല്‍ ആര്‍.എസ്.പി ലെനിനിസ്റ്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും സംസ്ഥാന സെക്രട്ടറി ബലദേവ് മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിക്ക് ലഭിക്കേണ്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എംഎല്‍എ നഷ്ടമാക്കിയെന്നും ബാലദേവ് ആരോപിച്ചു. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ ഏക എംഎല്‍എയാണ് കോവൂര്‍ കുഞ്ഞുമോന്‍.