കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം ; സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ നിബന്ധന

ദുബായ് : യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ നിബന്ധന വരുന്നു. ഇപ്രകാരം, വാക്‌സീന്‍ എടുക്കാത്തവര്‍ 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം. ഉപഭോക്താക്കള്‍, സന്ദര്‍ശകര്‍, കരാര്‍ ജീവനക്കാര്‍, സേവനത്തിന് എത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം നിയമം ബാധകമാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു. സിനോഫാം, ഫൈസര്‍, അസ്ട്രാസെനക, സ്പുട്‌നിക്5, മൊഡേണ എന്നീ വാക്‌സീനുകളാണ് യുഎഇ അംഗീകരിച്ചത്. ഇതോടെ, യുഎഇ അംഗീകരിച്ച 2 ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കും.

Comments (0)
Add Comment