കൊവിഡ് പ്രതിരോധം : ടി.എന്‍ പ്രതാപന്‍ എം.പിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമെന്ന് മന്ത്രി കെ രാജന്‍

Jaihind Webdesk
Sunday, May 30, 2021

തൃശൂര്‍ : കൊവിഡ് പ്രതിരോധത്തിൽ ടി.എൻ പ്രതാപൻ എം.പി നടത്തുന്ന പ്രവർത്തനങ്ങൾ ജന പ്രതിനിധികൾക്ക് മാതൃകയാണെന്ന് മന്ത്രി കെ രാജൻ. എംപീസ് കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകൾക്ക് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

റവന്യൂ മന്ത്രി കെ രാജൻ ജില്ലാ പോലീസ് സൂപ്രണ്ട് ജി പൂങ്കുഴലിക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ടി.എൻ പ്രതാപൻ എം.പി അധ്യക്ഷനായിരുന്നു. സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ റീന, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി തുടങ്ങിയവരും സംബന്ധിച്ചു.