കൊല്ലം കൊട്ടിയത്ത് വന്‍ തീപിടിത്തം: വ്യാപാര സ്ഥാപനം കത്തിനശിച്ചു

Jaihind News Bureau
Wednesday, November 12, 2025

കൊല്ലം കൊട്ടിയം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ. കൊട്ടിയത്തെ ഷാര്‍പ്പ് കളര്‍ ലാബിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ സ്ഥാപനത്തിന് വലിയ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടര്‍ന്നതോടെ സ്ഥാപനം പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. വിവരം അറിഞ്ഞ ഉടന്‍ തന്നെ കൊല്ലം, കുണ്ടറ, പരവൂര്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തുള്ള മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.