തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികൾ. പലയിടങ്ങളിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പോലീസും പാർട്ടി പ്രവർത്തകരും തമ്മിലും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശുന്ന സാഹചര്യവുമുണ്ടായി. സിപിഎമ്മിന്റെ പതാകയുമായി സർക്കിളിന് മുകളിൽ കയറിയ പ്രവർത്തകരെ പോലീസ് താഴെയിറക്കി. തിരുവനന്തപുരം പേരൂർക്കടയിൽ എൽഡിഎഫ് – ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇടുക്കി തൊടുപുഴയിലും എൽഡിഎഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.