കോട്ടയത്ത് പോലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Jaihind Webdesk
Sunday, June 16, 2024

 

കോട്ടയം: കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ. രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പോലീസ് കേസെടുത്തു. കാണാതായ രാജേഷ് അയർകുന്നം നീറിക്കാട് സ്വദേശിയാണ്. 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നതായി കുടുംബം പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.