‘രാത്രി തന്നെ പരാതി കൊടുത്തിട്ടും ഒന്നും ചെയ്തില്ല’; പോലീസിനെതിരെ ഷാനിന്‍റെ അമ്മ

Jaihind Webdesk
Monday, January 17, 2022

കോട്ടയം : നഗരത്തിലെ 19 കാരന്‍റെ കൊലപാതകത്തിൽ പോലീസിനെതിരേ കൊല്ലപ്പെട്ട ഷാനിന്‍റെ അമ്മ.
അർധരാത്രി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മാതാവ് പറഞ്ഞു. രാത്രി 9 മണിക്ക് ഷാനിനെ ജോമോനെത്തി ഓട്ടോയിൽ കൂട്ടിക്കൊണ്ട് പോയി. ഇക്കാര്യം പൊലീസിനെ രാത്രി തന്നെ അറിയിച്ചിരുന്നു.
ഏതോ ഒരു പയ്യനെ കാണിച്ചുകൊടുക്കാൻഎന്ന് പറഞ്ഞാണ് പിടിച്ചുകൊണ്ടുപോയതെന്നും പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും മാതാവ് പറഞ്ഞു.