കനത്ത മഴയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഒ പി യിൽ വൻ വെള്ളക്കെട്ട്.

Jaihind Webdesk
Friday, November 4, 2022


മഴയെ തുടർന്നു മെഡിക്കൽ കോളജിന്‍റെ ഒ പി വിഭാഗത്തിൽ മുട്ടോളം വെളളം കയറി. ഇതോടെ രോഗികളും , ബന്ധുക്കളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. വെള്ളം കയറിയതോടെ പുറത്തേക്ക് പോകാനോ അകത്തോട്ട് വരാനോ ഒപി വിഭാഗത്തിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. ഓടയിലൂടെ വെള്ളം പോകാത്തതാണ് മെഡിക്കൽ കോളേജിൽ വെള്ളം കയറിയതെന്നാണ് കരുതുന്നത്.