KERALA POLICE| കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ്; പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാര നടപടി?

Jaihind News Bureau
Sunday, July 6, 2025

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടി ച്ചമർത്താൻ പോലീസ്. വീണ ജോർജിനെതിരെ പ്രതി ഷേധിച്ച യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി ജിതിൻ ജി നൈനാനെയും ആറന്മുള മണ്‌ഡലം പ്രസിഡന്റ്റ് ഏദൻ ജോർജി നെയും അറസ്റ്റ് ചെയ്ത് പോലീസിന്റെ പ്രതികാര നട പടി. സംഭവത്തിൽ ശക്ത മായ പ്രതിഷേധം യൂത്ത് കോൺഗ്രസ് ഉയർത്തി.

ആരോഗ്യമന്ത്രി വീണ ജോർജി നെതിരെ പ്രതിഷേധിച്ചതിനാണ് പത്തനംതിട്ട ജില്ല സെക്രട്ടറി ജിതിൻ ജി നൈനാനെതിരെ യും ആറന്മുള മണ്ഡ‌ലം പ്രസിഡന്റ് ഏദൻ ജോർജി നെതിരെയും പോലീസിന്റെ പ്രതികാര നടപടി. കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ബിന്ദുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രി ക്കെതിരെയും സർക്കാരിനെ തിരെയും വ്യാപക വിമർശനം ഉയരുന്ന സാഹച ര്യത്തിലാണ് പ്രതിഷേധങ്ങളെ അടിച്ചമർത്തനാണ് ശ്രമം. മുഖ്യമന്ത്രിയേയും വീണ ജോർജിനേയും പരിഹസിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് കപ്പൽ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തി നാടുവിൽ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പ്രവർത്തകരെ ജാമ്യം നൽകി വിട്ടയച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ട ം ഇരുവരെയും മീണ്ടും-അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി ജിതിൻ നൈനാനെ അറസ്റ്റ് ചെയ്ത‌ത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം യൂത്ത് കോൺഗ്രസ് നടത്തി.

വൈദ്യപരിശോധന യ്ക്കായി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രവർത്തകരും പോലീസും തമ്മിൽ വാക്കു തർക്കമുണ്ടായി. മലപ്പുറത്ത് ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ അതി ശക്തമായ പ്രതിഷേധം ഉണ്ടായി. സംസ്ഥാനമൊട്ട ട്ടകെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം കടുകുമണിയോളമുള്ള നേട്ടമാണെങ്കിൽ പോലും മേനി നടിക്കാൻ മടിക്കാത്ത മന്ത്രിയും മുഖ്യമന്ത്രിയും സർക്കാരും മുടിനാരിഴയുടെ വീഴ്ചയാണെങ്കിൽ പോലും അതിന്റെ ഉത്തരാവാദിത്വം ഏറ്റെടുക്കില്ല. കെട്ടിടം പൊളിഞ്ഞാലെന്ത്. ആള് മരിച്ചാലെന്ത് ജനങ്ങളെ വീഴ്ത്താൻ ഡിസൈൻ ചെയ്‌ത സ്വന്തം പി ആർ വർക്കിൽ സ്വയും വീണു പോകുന്ന മന്ത്രിയും ഭര ണാധികാരികളും കേരള ത്തിന് ബാധ്യതയാണ്.