കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപരന്മാർക്ക് തിരിച്ചടി; രണ്ടു പേരുടെയും പത്രിക തള്ളി, കേസെടുക്കണമെന്ന് യുഡിഎഫ്

Jaihind Webdesk
Friday, April 5, 2024

കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിന്റെ അപരന്മാരായ രണ്ടുപേരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും പത്രികൾ തള്ളിയത്. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ. ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. രണ്ടു പത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞില്ല. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന നിഗമനത്തിലാണ് പത്രിക തള്ളിയത്. വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.