കോട്ടയത്ത് ബോട്ട് വള്ളത്തില്‍ തട്ടി അപകടം; വെള്ളത്തില്‍ വീണ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 

കോട്ടയം: അയ്മനത്ത് വെള്ളത്തിൽ വീണു കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപ്പറമ്പിൽ രതീഷ്-രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയാണ് മരിച്ചത്. മുത്തശനും, അമ്മയ്ക്കും, അനിയത്തിക്കും ഒപ്പം സ്കൂളിലേക്ക് വള്ളത്തിൽ പോകുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.

വീട്ടിൽ നിന്ന് ബോട്ടു ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അനശ്വര തെറിച്ച് വെള്ളത്തിൽ വീഴുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന അമ്മയും അനിയത്തിയും മുത്തശ്ശനും രക്ഷപ്പെട്ടു.

Comments (0)
Add Comment