വീണ്ടും എസ്എഫ്‌ഐ യുടെ അഴിഞ്ഞാട്ടം : കോട്ടയം ബസേലിയോസ് കോളേജില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ അതിക്രമം

Monday, October 21, 2024

കോട്ടയം:കോട്ടയത്ത് കെഎസ് യു  പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.കോട്ടയം ബസേലിയോസ് കോളേജിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചത്.കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ജെയ്‌സ് ദാസ് യൂണിറ്റ് അംഗം മിലന്‍ എന്നിവര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെഎസ് യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജില്‍ കെഎസ് യുവിന് യൂണിയന്‍ ലഭിച്ചതിന് പിന്നാലെ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചത്.