ലോക വനിതാ റാപ്പിഡ് ചെസ് കിരീടം ഇന്ത്യയുടെ കൊനേരു ഹംപിയ്ക്ക്

Jaihind News Bureau
Monday, December 30, 2019

ലോക വനിതാ റാപ്പിഡ് ചെസ് കിരീടം ഇന്ത്യയുടെ കൊനേരു ഹംപിയ്ക്ക്. ടൈ ബ്രേക്കറിൽ ചൈനീസ് താരം ലീ ടിംഗ് ജീയെ പരാജയപ്പെടുത്തിയാണ് ഹംപി ലോക ചാമ്പ്യനായത്. കൊനേരു ഹംപിയുടെ ആദ്യ ലോക കിരീടമാണിത്. പുരുഷന്മാരിൽ നോർവെയുടെ മാഗ്നസ് കാൾസൺ കിരീടം സ്വന്തമാക്കി.