
കൊല്ലത്ത് രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തോട് ചേര്‍ന്ന സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സായി ഹോസ്റ്റലിലാണ് സംഭവം. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.
പ്ലസ് ടു, എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റൊരാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. പ്രാക്ടീസിന് പോകാന്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവര്‍ ഹോസ്റ്റലിലെത്തി പരിശോധനകള്‍ തുടരുകയാണ്.