യുഡിഎഫിന്‍റെ ഒരു സ്വപ്നപദ്ധതി കൂടി യാഥാർത്ഥ്യമാകുന്നു; കൊല്ലം ബൈപാസ് പ്രധാനമന്ത്രി ഇന്ന് ജനങ്ങൾക്കായി തുറന്നുകൊടുക്കും

Jaihind Webdesk
Tuesday, January 15, 2019

യുഡിഎഫിന്‍റെ ഒരു സ്വപ്നപദ്ധതി കൂടി യാഥാർത്ഥ്യമായി. കൊല്ലത്തിന്‍റെ വികസന വഴിയിലെ പുതിയ നാഴികക്കല്ലായ കൊല്ലം ബൈപാസ് ഇന്ന് യാത്രയ്ക്കായ് തുറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപാസ് നാടിന് സമർപ്പിക്കും. കൊല്ലം ബൈപ്പാസ്സിന്‍റെ സാക്ഷാത്കാരത്തിൽ ഏറെ അഭിമാനിക്കുകയാണ് കൊല്ലം എം പി എൻ.കെ പ്രേമചന്ദ്രന്നും യുഡിഎഫും.

നാലരപതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് കൊല്ലം ബൈപാസിലൂടെ യഥാർത്ഥ്യമായിരിക്കുന്നത്. അഞ്ച് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പാക്കി മാറ്റാതെ ഈ സ്വപ്നംയാഥാർത്ഥ്യമാക്കിയതാകട്ടെ കൊല്ലം എം പിഎൻകെ പ്രേമചന്ദ്രനും യുഡിഎഫും.1971/72 കാലഘട്ടത്തിൽ കോൺഗ്രസ്സും സിപിഐയും ആർഎസ്‌പിയും ഉൾപ്പെടുന്ന സി അച്യുതമേനോന്റെ ഐക്യമുന്നണി മന്ത്രിസഭയിലെ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന ടികെ ദിവാകരനായിരുന്നുകൊല്ലം ബൈപ്പാസ്സ് എന്ന ആശയംവിഭാവനം ചെയ്‌തത്.72-ൽ പദ്ധതി നിർദ്ദേശിക്കപ്പെട്ടങ്കിലും 1978 മെയ് മാസമാണ് കേന്ദ്ര റോഡ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.മൂന്ന് ഘട്ടങ്ങൾ ആയിട്ടാണ് ഈ ബൈപാസ്സ്‌ നിർമ്മാണം ആസൂത്രണംചെയ്തത്.
മൂന്നു കിലോമീറ്റർ നീളുന്ന മേവറം മുതൽ അയത്തിൽ വരെ ഒന്നാം ഘട്ടമായും
അയത്തിൽ മുതൽ, കല്ലുംതാഴം വരെ ഒന്നര കിലോമീറ്റർരണ്ടാം ഘട്ടമായും 8.6 KM ദൈർഘുമുളള കല്ലുംതാഴം മുതൽ കാവനാട് വരെ മൂന്നാം ഘട്ടമായുമാണ് പദ്ധതി നടപ്പിലായത്.

1993 – 1996 കാലഘട്ടത്തിൽ പിവി നരസിംഹ റാവുവിന്റെ കോൺഗ്രസ് മന്ത്രിസഭയുടെ കാലത്ത് കോൺഗ്രസ്സിന്റെ എസ് കൃഷ്‌ണകുമാർ എംപിയുടെ ശ്രമഫലമായാണ് ഒന്നാംഘട്ട മാരംഭിച്ചത്.രണ്ടാം ഘട്ടം 1998-ൽ ആരംഭിച്ച് 1999-ൽ പൂർത്തിയാക്കി, , ഇതിന്‌ ചുക്കാൻ പിടിച്ചത് 1996 മുതൽ 1999 വരെ എംപി ആയിരുന്ന എൻകെ പ്രേമചന്ദ്രൻ ആയിരുന്നു. തുടർന്ന് മുൻ എംപി പി രാജേന്ദ്രൻ രണ്ടാം ഘട്ടം കമ്മീഷൻ ചെയ്തു.2009-ൽ എംപിയായ എൻ പീതാമ്പരക്കുറിപ്പിന്റെ നിരന്തര ശ്രമഫലമായും, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ സഹായത്താലുമാണ് ഏറെ ദുർഘടമായ മൂന്നാം ഘട്ടം യഥാർത്ഥുമായത്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 50:50 അനുപാതത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പണം മുടക്കാൻ തീരുമാനിച്ചതിന് വിപ്ലവകരമായ തീരുമാനമെടുത്തതാകട്ടെ ഉമ്മൻ ചാണ്ടി മൻമോഹൻ സിംഗ് സർക്കാരുകളും.

തുടക്കത്തിലുള്ള 30% പണി യുഡിഎഫ് സർക്കാരിന്റെ കാലത്ത്2016ൽ തന്നെ പൂർത്തീകരിച്ചിരുന്നു. കരാർ പ്രകാരം കൊല്ലം ബൈപാസ്സ്‌ പണി പൂർത്തീകരിക്കേണ്ടിയിരുന്നത്2017നവംബർ 25 നായിരുന്നു. എന്നാൽ ഈ വർക്ക് 14 മാസത്തോളം വൈകിയതിന്റെ ഉത്തരവാദിത്വത്തെകുറിച്ച് അന്വേഷിച്ചാൽ എത്തിച്ചേരുന്നത് മണ്ണിന്റെയും പാറയുടെയും ലഭ്യത അടക്കമുള്ള വിഷയങ്ങളിൽ ആണ്.ഈ വിഷയങ്ങൾ നടന്നതാകട്ടെ പിണറായി സർക്കാരിന്റെ കാലത്തും. 14 മാസം വൈകിയ പദ്ധതി പിന്നെയും വൈകിച്ച് ഫെബ്രുവരി വരെ ഉദ്ഘാടനം നീട്ടാൻ ശ്രമിച്ചതോടെയാണ് എൻ.കെ പ്രേമചന്ദ്രന്റെ ഇടപെടലിൽ ജനുവരിയിൽ തന്നെ തുറക്കാൻ നടപടിയായത്. ഇത് സംബന്ധിച്ച കണക്കുകളും രേഖകളും പോലും കൊല്ലം ബൈപ്പാസ്സിന്റെ സാക്ഷാത്കാര ശിൽപികളായി യുഡിഎഫ് യു പി എ സർക്കാരുകളാണെന്ന് തെളിയിക്കുകയാണ്.