സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി നേതാവ് രാജിവെച്ചു

Jaihind Webdesk
Saturday, June 8, 2019

കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ആരോപണവിധേയനായ ബിജെപി കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്‍ രാജിവെച്ചു . എന്നാല്‍ സ്ത്രീപീഡന പരാതി പോലീസിന് കൈമാറാതെ പാര്‍ട്ടി തലത്തി ലെ നടപടിയില്‍ മാത്രം ഒതുക്കിയ ബിജെപി നേതൃത്വത്തിനെതിരെ ബിജെപി ക്ക്ഉള്ളിലും പുറത്തും പ്രതിഷേധം ഉയരുകയാണ് .ഭര്‍ത്താവിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു പാര്‍ട്ടി നേതാവിനെ കാണാന്‍ പോയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. 2017 ഫെബ്രുവരിയിലായിരുന്നു സംഭവം.

നേതാക്കളെ ഫോണില്‍ വിവരമറിയിച്ച ഭര്‍ത്താവ്, ഭാര്യയുടെ പരാതി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍, സംസ്ഥാന പ്രസിഡന്റ്, സംഘടനാ സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഇ മെയിലിലൂടെ അയച്ചുകൊടുക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നെന്നാണു രാജിക്കത്തിലുള്ളത്. സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ എല്‍.പത്മകുമാര്‍ വിസമ്മതിച്ചു. വ്യക്തിവിരോധമാണു പരാതിക്കു കാരണമെന്നാണു ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് പ്രതികരിച്ചത്.